വള്ളിവട്ടം: ഉമരിയ്യ ദഅ്്വ കോളജ് വാർഷികത്തോടനുബന്ധിച്ച് 'അടുത്തുവാ സ്നേഹിതാ നമ്മളൊന്നാണ്' പ്രമേയത്തിൽ നടന്ന ബ്രാലം മഹല്ല് ഖത്തീബ് കെ.ടി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഉമരിയ്യ ജനറൽ മാനേജർ പി.എം.എസ് തങ്ങൾ അധ്യക്ഷത വഹിച്ചു. ബ്രാലം ജൈനിക്കുഞ്ഞി, എഴുത്തുകാരൻ ശേഖർ പൈങ്ങോട് എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ സൈനുദ്ദീൻ ശാമിൽ ഇർഫാനി പ്രമേയ പ്രഭാഷണം നടത്തി. ഷിബിൻ ആക്ലിപ്പറമ്പിൽ, കെ.എച്ച്. അബ്ദുന്നാസർ, കെ.പി. മോഹനൻ, എ.എസ്. സുരേഷ് ബാബു, ടി.ആർ. രാജേഷ്, ഹൈദർ ഹാജി, അബ്ദുൽ മജീദ്, പി.വി. ഉണ്ണികൃഷ്ണൻ, ഷൗക്കത്ത് അലി അഹ്സനി കാരക്കാട്, എ.എ. അശീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.