കോടാലി: മറ്റത്തൂരിലെ കോടാലിപ്പാടത്തെ കൊയ്ത്ത് വീണ്ടും മുടങ്ങി. കൊയ്ത്ത് തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കനത്ത മഴ പെയ്തതാണ് കാരണം. പാടശേഖരത്തിെൻറ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള കുറച്ചുഭാഗത്താണ് ഇനി കൊയ്യാനുള്ളത്. ഇവിടെ ശനിയാഴ്ച കൊയ്ത്തുയന്ത്രം ഇറക്കിയെങ്കിലും പതിനൊന്നോടെ മഴ കനത്തപ്പോൾ കൊയ്ത്ത് നിര്‍ത്തി. നേരത്തെ കൊയ്ത്ത് നടത്തിയ ഭാഗത്ത് ഉണങ്ങാനിട്ട വൈക്കോല്‍ മഴ നനഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്ത് ഈയിടെ 20 ലക്ഷം മുടക്കി വാങ്ങിയ കൊയ്ത്തുമെതിയന്ത്രമുപയോഗിച്ചാണ് കൊയ്ത്ത് നടത്തിയത്. ഒപ്പം മറ്റൊരു യന്ത്രം കൂടി പാടത്തിറക്കിയിരുന്നുവെങ്കില്‍ ഇതിനകം കൊയ്ത്ത് പൂര്‍ത്തിയാക്കാമായിരുന്നെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. പാടശേഖരത്തിെൻറ പടിഞ്ഞാറെ അതിരിൽ വിളഞ്ഞ നെല്ല്് മഴയില്‍ മുളച്ചിട്ടുണ്ട്. ക്യാപ്ഷന്‍ 1. മഴ പെയ്തതിനെ തുടർന്ന് കോടാലിപ്പാടത്തെ കൊയ്ത്ത് നിര്‍ത്തിവെച്ചപ്പോള്‍ 2.കോടാലിപ്പാടത്ത് നെല്‍മണികള്‍ മുളച്ചനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.