സെമിനാര്‍

ചെമ്പുച്ചിറ: ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഇന്ത്യന്‍ ജനാധിപത്യത്തി​െൻറ ഭാവി എന്ന വിഷയത്തിൽ നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലപഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രഫ. സനന്ദ് സദാനന്ദന്‍ വിഷയം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് മധു തൈശുവളപ്പില്‍, പ്രിന്‍സിപ്പൽ ടി.വി. ഗോപി, കെ.ബി. ബില്‍സ, കോമളവല്ലി എന്നിവര്‍ സംസാരിച്ചു. തണല്‍ വാര്‍ഷിക പൊതുയോഗം കൊടകര: മരത്തംപിള്ളിക്കര 13ാം വാര്‍ഡ് തണല്‍ വയോജന സംഘടനയുടെ വാര്‍ഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻറ് എം.ഡി. ലാസര്‍ മുട്ടത്ത് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് ഓഫിസര്‍ റാണി എസ്. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡംഗം വിലാസിനി ശശി , ജോസ് കോച്ചക്കാടന്‍, എം.ഒ. ഡേവിസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.