ക്ലീന്‍ പറപ്പൂക്കര മിഷ​ൻ: പ്ലാസ്​റ്റിക് ബാഗുകള്‍ നിരോധിച്ചു

ആമ്പല്ലൂര്‍-: പറപ്പൂക്കര പഞ്ചായത്തില്‍ കനം കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ചു. 50 മൈക്രോണില്‍ കുറഞ്ഞ കനമുള്ളവ വിതരണം ചെയ്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ക്ലീന്‍ പറപ്പൂക്കര മിഷ​െൻറ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്നാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. വ്യാപാരസ്ഥാപനങ്ങളില്‍ തുണി, പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്യാനുള്ള സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കി. സ്വയം സഹായസംഘങ്ങള്‍ക്ക് തുണി, പേപ്പര്‍ എന്നിവയില്‍ ബാഗുകള്‍ നിർമിക്കാൻ പരിശീലനം നല്‍കുന്നുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ള ബദല്‍ സംവിധാനങ്ങളുടെ മാതൃക പ്രദര്‍ശനം തിങ്കളാഴ്ച പഞ്ചായത്തില്‍ നടത്തുമെന്ന് പ്രസിഡൻറ് കാര്‍ത്തിക ജയന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.