തൃശൂര്‍: ഉത്തര്‍പ്രദേശിൽ നടക്കുന്ന 42-ാമത് ദേശീയ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം ഞായറാഴ്ച യാത്ര തിരിക്കുമെന്ന് യോഗ അസോസിയേഷൻ ഓഫ് കേരള പ്രസിഡൻറ് ബി. ബാലചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25 മുതല്‍ 28 വരെ ഗാസിയാബാദിലാണ് മത്സരം. തൃശൂർ സ്വദേശിനി പി.സി. ദിവ്യയാണ് ക്യാപ്റ്റൻ. ആദ്യമായാണ് സംസ്ഥാന യോഗ ടീം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 45 പേരാണ് ടീമിലുള്ളത്. കെ.ടി. കൃഷ്ണദാസും ഇ.ആർ. സുഭാഷുമാണ് പരിശീലകർ. ഞായറാഴ്ച രാവിലെ 11.55ന് മംഗള എക്സ്പ്രസിലാണ് ടീം യാത്ര തിരിക്കുക. അസോസിയേഷന്‍ ജോയൻറ് സെക്രട്ടറി കെ. കൃഷ്ണദാസ്, ടീം മാനേജർ പി.വി. കല, പി.സി. ദിവ്യ, എം.വി. പ്രശാന്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.