ചാവക്കാട്: പുന്നയിൽ സി.പി.എം ഓഫിസിനുനേരെ മലം എറിഞ്ഞതായും പ്രചാരണ ബോർഡുകൾ തകർത്തതായും പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നതിെൻറ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് നേതാക്കൾ ആരോപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിൽ ചേര്‍ന്നവർക്കായി സംഘടിപ്പിക്കുന്ന സ്വീകരണത്തിെൻറ പ്രചാരണ ബോര്‍ഡുകളാണ് തകര്‍ത്തത്. ചില ബോർഡുകൾ കാണാതായിട്ടുണ്ട്. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, കര്‍ഷക തൊഴിലാളി യൂനിയന്‍ ഏരിയ സെക്രട്ടറി എ.എച്ച്. അക്ബര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പരാതിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ എ.കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി. എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.വി. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍. മോഹനന്‍, സി.എസ്. ദാസന്‍, സി.കെ. തോമസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.