കുന്നംകുളം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' പ്രചാരണ യാത്രക്ക് നവംബർ 15ന് കുന്നംകുളത്ത് സ്വീകരണം നൽകും. സ്വാഗത സംഘം രൂപവത്കരണ യോഗം യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.ആർ.എൻ. നമ്പീശൻ അധ്യക്ഷത വഹിച്ചു. ഇ.പി. കമറുദ്ധീൻ, കെ.സി. ബാബു, സി.ഐ. ഇട്ടിമാത്തു, ബിജോയ് ബാബു, കെ. ജയശങ്കർ, ഉസ്മാൻ കല്ലാട്ടയിൽ, പി.എസ്. ഹംസ, സുധീഷ്, മുരളി, ബിജു സി. ബേബി, കെ. വിശ്വംഭരൻ, എം.കെ. ജോസ്, സി.കെ. ജോൺ, കെ.എ. ജ്യോതിഷ്, രവീന്ദ്രൻ അമ്പക്കാട്ട്, സാംസൺ ആർത്താറ്റ്, മൊയ്തുണ്ണി ഹാജി, അനിൽ, എം.എം. സലീം, സ്വപ്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.