തൃശൂർ: കാലിക്കറ്റ് സർവകലശാല വനിത ജൂഡോയിൽ 10 വർഷത്തിലേറെയായി ചാമ്പ്യൻ പട്ടം കുത്തകയായി വെച്ചിരുന്ന വിമലയെ അട്ടിമറിച്ച് തൃശൂർ സെൻറ് മേരീസിന് കിരീടം. ശരീര ഭാരം അനുസരിച്ച് എട്ട് വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ അെഞ്ചണ്ണത്തിൽ വെന്നിക്കൊടി പാറിച്ചാണ് 42 പോയേൻറാടെ സെൻറ് മേരീസ് ചരിത്രം കുറിച്ചത്. 25 പോയേൻറാടെ വിമല റണ്ണേഴ്സായി. അഞ്ച് പോയൻറുമായി കാലിക്കറ്റ് സർവകലശാല ടീച്ചിങ് ഡിപ്പാർട്ടുമെൻറാണ് മൂന്നാം സ്ഥാനത്ത്. ദേശീയ ഗെയിംസിൽ മെഡൽ ജേത്രികളായിരുന്ന വി.എസ്. ബേബികൃഷ്ണ, പി.ആർ. അശ്വതി എന്നിവർ ജോലി കിട്ടി പോയതാണ് വിമലക്ക് തിരിച്ചടിയായത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നായി എട്ട് കോളജുകൾ മത്സരത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.