ട്രാക്കിൽ സ്വർണം കൊയ്ത ജംഷീലക്ക്​ വീട്​

ഗുരുവായൂർ: ദുരിതക്കടൽ താണ്ടി ട്രാക്കിൽ സ്വർണം കൊയ്ത ജംഷീലയുടെ വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എ.സി. മൊയ്തീ​െൻറ അഭ്യർഥനയനുസരിച്ച് ജംഷീലയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ ജ്യോതി ലബോറട്ടറീസ് എം.ഡി എം.പി. രാമചന്ദ്രൻ തയാറായതോടെയാണ് വീടെന്ന സ്വപ്നം പൂവണിയുന്നത്. സ്വന്തമായി വീടില്ലാത്തവർക്ക് സൗജന്യമായി വീട് നിർമിച്ചു നൽകുന്ന പദ്ധതിയുടെ അഞ്ചാംഘട്ടം ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് മന്ത്രി ജംഷീനയുടെ വീടി​െൻറ കാര്യം ഉജാല എം.ഡി രാമചന്ദ്ര​െൻറ ശ്രദ്ധയിൽപ്പെടുത്തിയത്. കണ്ടാണശ്ശേരിയിലും പരിസരത്തുമായി 25 പേർക്ക് വീട് നിർമിക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ 26ാമത്തേതായി ജംഷീനക്കും വീട് നിർമിക്കുമെന്ന് രാമചന്ദ്രൻ പറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ്, കെ.എഫ്. ഡേവിസ്, പി.എൻ. സുകുദേവൻ, ടി.എ. വാമനൻ എന്നിവർ സംസാരിച്ചു. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വർണം നേടിയ എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസിലെ ജംഷീല വാടക വീട്ടിലാണ് കഴിയുന്നത്. ഏഴ് വര്‍ഷം മുമ്പ് പിതാവ് ഉപേക്ഷിച്ചതോടെയാണ് ജംഷീലയുടെ കുടുംബം ദുരിതത്തിലായത്. ഉമ്മ ലൈല ടെയ്ലറിങ് ജോലി ചെയ്താണ് ജംഷീലയടക്കം മൂന്ന് മക്കളുള്‍പ്പെട്ട കുടുംബത്തി​െൻറ ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. ജംഷീലക്ക് വീട് വയ്ക്കാനായി പരിശീലകന്‍ മുഹമ്മദ് ഹനീഫയുടെ സഹോദരന്‍ സത്താര്‍ അഞ്ച് സ​െൻറ് ഭൂമി നല്‍കിയിരുന്നു. ദേശീയ തലത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചപ്പോൾ ജംഷീലക്ക് വീട് നിർമിച്ചുനൽകാമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പ്രഖ്യാപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.