തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സംരക്ഷണമൊരുക്കിയ സ്വകാര്യ സുരക്ഷ സേനയായ തണ്ടർ ഫോഴ്സിെൻറ തൃശൂർ ഓഫിസിൽ സ്പെഷൽ ബ്രാഞ്ച് പരിശോധന നടത്തി. തൃശൂരിൽ അയ്യന്തോൾ കലക്ടറേറ്റിന് സമീപത്തെ ഓഫിസിലാണ് ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രെൻറ നേതൃത്വത്തിൽ പരിശോധന നടന്നത്. കഴിഞ്ഞ ദിവസമാണ് ദിലീപിന് സ്വകാര്യ സുരക്ഷ സേന സംരക്ഷണമൊരുക്കിയത്. മുഴുവൻ സമയം പൊലീസ് നിരീക്ഷണമുണ്ടായിരുന്നിട്ടും ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. മാധ്യമങ്ങൾ വിവരം പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. താൻ ആക്രമിക്കപ്പെടാൻ സൂചന ഉണ്ടായ സാഹചര്യത്തിലാണ് ദിലീപ് സുരക്ഷക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിശദീകരണം. മൂന്ന് സുരക്ഷ സേനാംഗങ്ങൾ എപ്പോഴും ദിലീപിനൊപ്പം ഉണ്ടാവും. ചാലക്കുടിയിലെ ഡി സിനിമാസിനും ഇൗ സുരക്ഷ ഏജൻസിയുടെ സംരക്ഷണം ഏർപ്പെടുത്തിയതിെൻറ രേഖകളും പൊലീസ് കണ്ടെടുത്തു. ദിലീപിന് സുരക്ഷയനുവദിച്ച രേഖകൾ ഗോവയിൽ നിന്നും എത്തിയിട്ടില്ലെന്നാണ് തൃശൂർ ഓഫിസിൽ നിന്നും പൊലീസിനെ അറിയിച്ചത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സുരക്ഷ ഏജൻസിയാണ് തണ്ടർ ഫോഴ്സ്. നാലുവർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂരും പാലക്കാട്ടുമാണ് ഓഫിസ് ഉള്ളത്. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എ. വത്സനാണ് കേരളത്തിൽ ഏജൻസിയുടെ ചുമതല. തോക്ക് കൈവശംവെക്കാൻ അധികാരമുള്ള ഈ ഏജൻസിയിൽ ആയിരത്തോളം വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ട്. സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.