എരുമപ്പെട്ടി: കഴിഞ്ഞ ദിവസം നെല്ലുവായ് മുണ്ടൻകോട് കോളനിയിൽ വീട്ടിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. പടിഞ്ഞാറെ തടത്തിൽ സനീഷിനെയാണ് എരുമപ്പെട്ടി എസ്.ഐ മനോജ് കെ. ഗോപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ചങ്ങിണിയത്ത് വിനീതിെൻറ വീട്ടിലാണ് മോഷണം നടത്തിയത്. പകൽ സമയത്ത് ആളില്ലാത്ത സമയം നോക്കി അകത്തുകയറിയ ഇയാൾ അലമാരയിലെ ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. വീട്ടുകാരുമായി അടുത്തബന്ധം പുലർത്തിയിരുന്ന സനീഷ് താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലം മനസ്സിലാക്കിയാണ് മോഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.