കരകൗശല മേഖലയിലെ വിപണന േകന്ദ്രങ്ങൾ ഏകോപിപ്പിക്കും ^മന്ത്രി മൊയ്തീൻ

കരകൗശല മേഖലയിലെ വിപണന േകന്ദ്രങ്ങൾ ഏകോപിപ്പിക്കും -മന്ത്രി മൊയ്തീൻ തൃശൂർ: കരകൗശല മേഖല നവീകരിക്കാൻ വിൽപന കേന്ദ്രങ്ങൾ ഏകോപിപ്പിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. സംസ്ഥാന കരകൗശല അപെക്സ് സഹകരണ സംഘം 'സുരഭി'യുടെ നവീകരിച്ച ഷോറൂം തൃശൂർ നടുവിലാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത സ്ഥാപനങ്ങൾ ക്ലസ്റ്റർ തലത്തിൽ അവരുടെ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. കരകൗശല തൊഴിലാളികളുടെ ഉൽപന്നങ്ങൾ ലോകത്തെവിടെയും എത്തിക്കുന്ന വിധം വിപണ ശൃംഖല തയാറായിട്ടുണ്ട്. പൈതൃകവും ആധുനിക കാലഘട്ടവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ നിർമിക്കാൻ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികളെ വാർത്തെടുക്കണം. ഇതി​െൻറ ഭാഗമായി പുതുതലമുറക്കായി ആർട്ടിസാൻസ് ടൂൾ കിറ്റ് വിതരണം തുടങ്ങി. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഉൾെപ്പടെ വിവിധ സ്ഥലങ്ങളിൽ ക്രാഫ്റ്റ് വില്ലേജുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർവത്കൃത പ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാറും ആദ്യ വിൽപന വ്യവസായ വാണിജ്യ ഡയറക്ടർ കെ.എൻ. സതീഷും നിർവഹിച്ചു. മേയർ അജിത ജയരാജൻ, ജില്ല വ്യവസായ കേന്ദ്രം ഇൻചാർജ് ടി.ടി. ലോഹിതാക്ഷൻ, സുരഭി പ്രസിഡൻറ് പി.എം. അഹമ്മദ് കണ്ണ്, സെക്രട്ടറി സി.എ. പ്രദീപ് എന്നിവർ സംസാരിച്ചു. വിദഗ്ധ ശിൽപികളെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.