പഴയന്നൂർ: തേഞ്ഞുതീർന്ന് വഴിയിൽ ഉപേക്ഷിക്കുന്ന ടയറുകളെ തെൻറ കരവിരുതിലൂടെ മനോഹര പൂച്ചെട്ടികളാക്കി മാറ്റുകയാണ് കുന്നംപുള്ളി പള്ളത്തുവീട്ടിൽ അബ്ബാസ് (35). നേരത്തെ ടയർ റീസോൾ സ്ഥാപനം നടത്തിയിരുന്ന അബ്ബാസ് ബിസിനസ് പച്ചപിടിക്കാത്തതിനാൽ അത് നിർത്തുകയായിരുന്നു. അതോടെ പഴയ ടയറുകൾ കുറേ കൈയിൽ ബാക്കിവന്നു. ഇവ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോൾ കരവിരുത് പരീക്ഷിക്കാൻ സുഹൃത്താണ് നിർദേശിച്ചത്. ആ പരീക്ഷണം വിജയിച്ചതോടെ അതിനെ ജീവിതോപാധിയാക്കാനും യുവാവ് ധൈര്യം കാട്ടി. അബ്ബാസിെൻറ കൈകളിൽ എത്തുന്നതോടെ ടയറുകൾ പൂെച്ചട്ടികളായി മാറും. പൂർണമായി കൈ കൊണ്ടാണ് നിർമാണം. ഉളികൊണ്ട് മുറിച്ചെടുത്ത് ചൂടാക്കി ടയർ മറിച്ചെടുക്കും. പിന്നീട് അരിക് ഭംഗിയാക്കി അടിഭാഗം വൃത്താകൃതിയിൽ മുറിച്ച് യോജിപ്പിക്കും. ഡിസൈൻ അനുസരിച്ച് ഒരു ചെടിച്ചട്ടിക്ക് രണ്ടോ മൂന്നോ ടയർ വേണ്ടിവരും. പഴയ ടയറുകൾ വർക്ക് ഷോപ്പുകളിൽനിന്നാണ് സമാഹരിക്കുന്നത്. ഒരു ദിവസം ആറോ, ഏഴോ പൂച്ചെട്ടി നിർമിക്കും. എറണാകുളം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ വാഹനത്തിൽ എത്തിച്ചാണ് വിൽപന. അബ്ബാസിെൻറ ടയർ ചട്ടിക്ക് ആവശ്യക്കാർ ഏറെയാണ്. വർഷങ്ങളോളം ഉപയോഗിക്കാമെന്നതാണ് പ്രധാന നേട്ടം. ഇപ്പോൾ പെയിൻറ് അടിക്കാൻ പുറത്ത് കൊടുക്കുകയാണ് ചെയ്യുന്നത്. ടയർ മുറിക്കാനും പെയിൻറ് അടിക്കാനും യന്ത്രം വാങ്ങണമെന്നാണ് ആഗ്രഹം. കൈകൊണ്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടവും അധ്വാനവും അതുവഴി ലാഭിക്കാനാകും. ഇതിനുള്ള ശ്രമത്തിലാണ് അബ്ബാസ്. പൂർണ പിന്തുണയുമായി ഭാര്യ ആസിയയും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.