തൃശൂർ: വിവാദ വ്യവസായി മുഹമ്മദ് നിസാമിെൻറ പരാതിയില്‍ സഹോദരനും കമ്പനി മാനേജര്‍ക്കുമെതിരെ പൊലീസ് കേെസടുത്തു. പുഴയ്ക്കൽ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ ജയിലില്‍ കഴിയുന്ന നിസാം, തെൻറ പവർ ഒാഫ് അറ്റോർണി ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് നൽകിയ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. സഹോദരന്‍ മുറ്റിച്ചൂർ അടക്കാപറമ്പിൽ വീട്ടിൽ അബ്ദുൽ റസാഖ് (30), മാനേജര്‍ പൂങ്കുന്നം വൈശാഖിൽ ചന്ദ്രേശേഖരന്‍ (60) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിസാം തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച പരാതിയെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് പൊലീസ് കേെസടുത്തത്. കേസിൽ തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് പറയുന്നു. തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് അബ്ദുൽ റസാഖും ചന്ദ്രശേഖരനും നിസാമിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് നിസാമിെൻറ പരാതി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.