മാള: കണക്കൻകടവ് പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ തടയണ നിർമാണം ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ചാലക്കുടിപ്പുഴ ചേരുന്ന ഇടമാണിത്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് കണക്കൻകടവിൽ ഷട്ടർ നിർമിച്ചത്. ഇത് തുരുമ്പ് കയറിയതോടെയാണ് ഉപ്പുവെള്ളം കയറാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം പുഴയിലേക്ക് ഉപ്പുവെള്ളം കയറി. ഇതോടെ കുഴൂർ പഞ്ചായത്തിലെ വിവിധ ജലസേചന കേന്ദ്രങ്ങളിലും ഉപ്പിെൻറ അംശം എത്തി. ഇതേത്തുടർന്ന് താൽക്കാലിക തടയണ നിർമാണം ആരംഭിച്ചിരുന്നു. ആലപ്പുഴയിൽ നിന്നെത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് താൽക്കാലിക തടയണ നിർമാണം തുടങ്ങിയത്. കഴിഞ്ഞ മാർച്ചിൽ താൽക്കാലിക തടയണ നിർമാണം പൂർത്തീകരിച്ചെങ്കിലും പിന്നീട് മഴ ശക്തമായതോടെ ഭാഗികമായി തകർന്നു. പുഴയിലെ ഉപ്പിെൻറ അംശം മാറാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വന്നു. ഇത് കാർഷിക മേഖലക്ക് വൻ തിരിച്ചടിയായി. ഹെക്ടർ കണക്കിന് വാഴ, നെല്ല് എന്നിവ മേഖലയിൽ കൃഷി ചെയ്യുന്നുണ്ട്. മഴ നിലച്ചതോടെ വീണ്ടും തടയണ പുനർനിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പുഴയിലേക്ക് ഉപ്പ് കയറുന്നത് പൂർണമായും തടഞ്ഞാലെ ഇനി കൃഷിയിറക്കാനാകൂ. അതേ സമയം കണക്കൻ കടവിൽ ഷട്ടറിെൻറ ചോർച്ച തടയാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഷട്ടറിെൻറ ചോർച്ചയുള്ള ഭാഗത്ത് മണൽ നിറച്ച പ്ലാസ്റ്റിക് ചാക്കുകൾ നിരത്തിയിരിക്കുകയാണ്. പുഴയിൽ ജലം ഉയർന്നാൽ കുത്തൊഴുക്കിൽ മണൽ ചാക്കുകൾ ഒഴുകിപ്പോകും. കണക്കൻ കടവിൽ ഷട്ടറിലെ ചോർച്ച കാരണം ചാലക്കുടിപ്പുഴയിലേക്ക് ഉപ്പ് കയറുന്നത് തടയാൻ പുതിയ ഷട്ടർ നിർമിക്കുന്നതിനും നടപടി സ്വീകരിക്കണം. തൃശൂർ, എറണാകുളം അതിർത്തി പ്രദേശത്താണ് ഈ പാലമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.