തൃശൂർ: കുന്നംകുളം റോഡിൽ മുതുവറ, പുഴക്കൽ ഭാഗത്തെ രണ്ടാംഘട്ട നവീകരണത്തിന് അടുത്തയാഴ്ച തുടക്കമാവും. 3.5 കോടി യുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട പ്രവൃത്തികളുടെ നിർമാണച്ചുമതല കോഴിക്കോട് ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കാണ്. മുതുവറ റിലയൻസ് പെട്രോൾ പമ്പിന് 40 മീറ്റർ മാറി, മോസ്കോ റോഡ് വരെയുള്ള ഭാഗത്താണ് കോൺക്രീറ്റ് ടൈൽ വിരിക്കൽ ആദ്യഘട്ടത്തിൽ പൂർത്തിയായത്. റിലയൻസ് പമ്പ് വരെയുള്ള 40 മീറ്ററും, മോസ്കോ റോഡ് മുതൽ 200 മീറ്റർ വരെയും ടൈൽ വിരിക്കാനുണ്ട്. ഇതിന് ശേഷം റോഡിെൻറ മറുവശത്തും സമാന രീതിയിൽ ടൈൽ വിരിക്കും. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 22.80 ലക്ഷവും അനിൽ അക്കര എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 3.5 കോടിയും ഉപയോഗിച്ചാണ് പ്രവൃത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.