തൃശൂർ: പ്രമുഖ സാഹിത്യകാരൻ പുത്തേഴത്ത് രാമമേനോെൻറ സ്മരണക്ക് ഏർപ്പെടുത്തിയ അവാർഡ് പ്രഫ. എം.കെ. സാനുവിന് നൽകി. മനുഷ്യ മനസ്സിനെ വിശാലമാക്കാൻ നിരന്തരം പരിശ്രമിക്കുന്ന എഴുത്തുകാരനും ഗുരുനാഥനുമാണ് സാനുവെന്ന് അവാർഡ് കൈമാറിയ സാഹിത്യ അക്കാദമി പ്രസിഡൻറ് ൈവശാഖൻ പറഞ്ഞു. എഴുത്തിലും ജീവിതത്തിലും വിശാല വീക്ഷണവും സമദർശനവും പുലർത്തിയ വ്യക്തിത്വമാണ് പുത്തേഴേൻറതെന്ന് അവാർഡ് സ്വീകരിച്ച് എം.കെ. സാനു പറഞ്ഞു. ഡോ. പുത്തേഴത്ത് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടൻ മുഖ്യപ്രഭാഷണം നടത്തി. പുത്തേഴത്ത് ട്രസ്റ്റ് സെക്രട്ടറി പുത്തേഴത്ത് ശശിധരൻ, പുത്തേഴത്ത് കുമാർ മേനോൻ, ഡോ. ലക്ഷ്മി കുമാരി, വിജയ നാരായണ മേനോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.