തൃശൂർ: അഭിഭാഷക സംഘനയായ ജസ്റ്റിഷ്യ ജില്ലയിലെ പ്ലസ്ടു വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്നു. നിയമ പഠന സാധ്യതകൾ, പ്രവേശന പരീക്ഷകൾ, നല്ല കോളജുകൾ, എക്സാം ഫീ, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസ്. 21ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്നുവരെ ജോസഫ് മുണ്ടശേരി ഹാളിലാണ് ക്ലാസ്. ഫോൺ: 94465 77869. കെ.ആർ.ഡി.എസ്.എ ജില്ല സമ്മേളനം തൃശൂർ: കേരള റവന്യൂ ഡിപ്പാർട്മെൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറായി ജഗജിത്സിങ്ങിനെയും സെക്രട്ടറിയായി എം.എച്ച്. ബാലമുരളിയെയും ട്രഷററായി പി.ജി. രജിത്തിനെയും തിരഞ്ഞെടുത്തു. 'പട്ടയ വിതരണം ത്വരിതപ്പെടുത്തണം' തൃശൂർ: പാട്ടഭൂമികൾക്ക് ലാൻഡ് ൈട്രബ്യൂണൽ മുേഖന അനുവദിക്കുന്ന പട്ടയങ്ങളുടെ നടപടിക്രമങ്ങൾ ലഘൂകരിച്ച് വേഗത്തിൽ അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്മെൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ പട്ടയം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ തന്നെ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നുണ്ട്. അപേക്ഷകളുടെ ബാഹുല്യവും നീണ്ട നടപടിക്രമങ്ങളും അപേക്ഷകരെ വലക്കുന്നതിനാൽ ലാൻഡ് റെക്കോഡ്സ് സ്പെഷൽ ഡെപ്യൂട്ടി കലക്ടർ തസ്തിക സൃഷ്ടിച്ച് പ്രത്യേക ഒാഫിസ് സംവിധാനം ഏർപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ബി. അശോക്, േജായൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എ. ശിവൻ, ജോയൻറ് കൗൺസിൽ വനിത കമ്മിറ്റി ജില്ല സെക്രട്ടറി വി.പി. ഹാഫി എന്നിവർ സംസാരിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം അനീഷ് ചാലിശേരിയും പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി കെ.ആർ. പൃഥ്വിരാജും അവതരിപ്പിച്ചു. ട്രഷറർ പി. ജയേഷ് വരവുചെലവ് കണക്ക് അവതരിപ്പിച്ചു. എ.എം. നൗഷാദ് സ്വാഗതവും സി.എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.