കൊടകര: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിക്ക് കീഴിലെ 152, 153, 155 നമ്പര്‍ ബൂത്തുകളിലെ കുടുംബസംഗമം മുന്‍ എം.പി കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് ജോര്‍ജ് കൊടിയന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ എം.ജി. കുമാര്‍, ടി.ജെ. സതീഷ്‌കുമാര്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് രഞ്ജിത്ത് കൈപ്പിള്ളി, മണ്ഡലം പ്രസിഡൻറ് ടി.എം. ചന്ദ്രൻ, കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുന്‍ മോഹന്‍, സി.ടി. േജക്കബ്, പ്രിന്‍സ്, ദിനേശന്‍ പുതുവത്ത്, ബാബു പുതുവത്ത്, ഗോവിന്ദന്‍കുട്ടി തുടങ്ങിയവർ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് പദ്ധതി സമാപിച്ചു വെള്ളിക്കുളങ്ങര: ഗ്രാമീണ വായനശാല ആഭിമുഖത്തില്‍ സംഘടിപ്പിച്ച കരിയര്‍ഗൈഡന്‍സ് പദ്ധതി സമാപിച്ചു. മുകുന്ദപുരം താലൂക്ക് മുന്‍ പ്രസിഡൻറ് ഐ. ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മോഹനന്‍ ചള്ളിയില്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എ. ഷോജന്‍, വെള്ളിക്കുളങ്ങര എസ്.ഐ പി.കെ. മോഹിത്, ജോയ് കാവുങ്ങല്‍, എം.എ. ജോയ്, റെന്നി വർഗീസ്, ഹക്കീം കളിപറമ്പില്‍, ഇ.എച്ച്. സഹീർ, എം.ഇ. ഹംസ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.