പ്രതിഷേധവുമായി നാട്ടുകാർ; ജപ്​തി നടപടി നിർത്തിവെച്ചു

ഗുരുവായൂർ: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർധന കുടുംബത്തിനെതിരായ ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. രോഗിയായ കുടുംബനാഥ​െൻറ അവസ്ഥകണ്ട് നാട്ടുകാർ ചേർന്ന് ജപ്തിക്കെതിരെ പ്രതിഷേധവുമായി എത്തുകയായിരുന്നു. ചൂൽപ്പുറം കോണ്ടാശ്ശേരി സുരേഷി​െൻറ (45) വീടും അഞ്ച് സ​െൻറ് സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കമാണ് നിർത്തിവെച്ചത്. സുരേഷും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസം. 20 വർഷം മുമ്പ് സുരേഷി​െൻറ പിതാവ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ വലിയ തുകയായി വളർന്നത്. പിതാവ് മരിച്ച ശേഷം സുരേഷിന് ഓഹരിയായ ലഭിച്ച അഞ്ച് സ​െൻറ് സ്ഥലമാണ് വ്യവഹാരങ്ങളിൽപെട്ടത്. ടാക്സി ഡ്രൈവറായിരുന്ന സുരേഷ് ഒരു വർഷം മുമ്പ് ഒരു ഭാഗം തളർന്ന് കിടപ്പിലാവുകയും ചെയ്തു. വ്യവഹാരങ്ങളെ കുറിച്ച് അടുത്തകാലം വരെ ഇവർക്കറിയില്ലായിരുെന്നന്ന് പറയുന്നു. ജപ്തി നടപടിക്കായി കോടതി ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടുകാർ എതിർത്തു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. ഇതേ തുടർന്നാണ് നടപടികൾ 30 വരെ നിർത്തിവെക്കാൻ ധാരണയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.