പൊതുയോഗം

പുന്നയൂർക്കുളം: പരൂര്‍ കോള്‍പ്പടവ് കമ്മിറ്റി 31 ന് മൂന്നിന് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാലയൂരിൽ മിഷൻ സൺഡേ -കാർണിവൽ ചാവക്കാട്: പാലയൂർ മാർത്തോമ അതിരൂപത തീർഥ കേന്ദ്രത്തിൽ മിഷൻ സൺഡേ -കാർണിവൽ സംഘടിപ്പിച്ചു. റെക്ടർ. ഫാ ജോസ് പുന്നോലി പറമ്പിൽ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ജിേൻറാ കുറ്റിക്കാട്ട്, ജസ്റ്റിൻ ബാബു, ബോബ് എലുവത്തിങ്കൽ, സുഭാഷ്, ഇ.ടി. ലാസർ, സി.ജി. ജെയ്സൺ, ഇ.ടി. റാഫി, ജിഷ ജോൺസൺ, മേഘ ലിയോ എന്നിവർ സംസാരിച്ചു. കാർണിവലിൽ യൂനിറ്റുകളുടെ നേതൃത്വത്തിൽ വിവിധ സ്റ്റാളുകളും സംഘടനകളുടെ നേതൃത്വത്തിൽ ഗെയിംസ് മത്സരങ്ങളും കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. നാല് ഞായറാഴ്ചകളിലായാണ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. റൊണാൾഡ് ആൻറണി, ഷാജു ആേൻറാ, ലിജോ തോമസ്, സി.കെ. ജോസഫ്, സി.സി. ചാർലി, സി.ഡി. ലോറൻസ്, ബീന ജോഷി, ഫ്രഡി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.