ഭാഗ്യക്കുറി വരുമാനം ആരോഗ്യ പ്രവർത്തനത്തിന് -മന്ത്രി തോമസ് െഎസക്ക് തൃശൂർ: സംസ്ഥാന ഭാഗ്യക്കുറിയിൽ നിന്ന് സർക്കാറിന് ലഭിക്കുന്ന വരുമാനം ആരോഗ്യ മേഖലയിലെ പ്രവർത്തനത്തിനായി നീക്കിവെക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് െഎസക്ക്. ഭാഗ്യക്കുറിയുടെ 50ാം വാർഷികത്തോടനുബന്ധിച്ചുള്ള ഉപഹാരമാണെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.ബി.വൈ ഇൻഷൂറൻസുള്ള എല്ലാവർക്കും ഇൗ പണം ഉപയോഗിച്ച് സൗജന്യ ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു. ഭാഗ്യക്കുറിയുടെ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ക്ഷേമനിധി അംഗങ്ങളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ജനതയുടെ ആരോഗ്യ പരിരക്ഷ ഫണ്ടായി ഭാഗ്യക്കുറി വരുമാനം മാറും. ഭാഗ്യക്കുറി ചൂതാട്ടമല്ല. അന്യ സംസ്ഥാന ലോട്ടറിയായ എഴുത്തു ലോട്ടറികളാണ് ചൂതാട്ടം. അതിനെതിരെ ശക്തമായ നടപടിയുമായി സർക്കാർ നീങ്ങുകയാണ്. ഇവക്കെതിരെ െപാലീസ് റിപ്പോർട്ട് തയാറാക്കി കഴിഞ്ഞു. സംഘടിത മാഫിയയായി എഴുത്തു ലോട്ടറി മാറി -മന്ത്രി പറഞ്ഞു. അംഗ പരിമിതരായ അംഗങ്ങൾക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകി. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. യു.പി. ജോസഫ്, പി.എം. ജമാൽ, ടി.ബി. സുബൈർ, വി. ബാലൻ, എ.എൻ. രാജൻ, പി.വി. പ്രസാദ്, ഡോ. പുരുേഷാത്തമ ഭാരതി, ഡോ. എ.സി. കൃഷ്ണൻ, എം.എൻ. വിനയകുമാർ, എം.കെ. ബാലകൃഷ്ണൻ എന്നിവർ പെങ്കടുത്തു. പി.ആർ. ജയപ്രകാശ് സ്വാഗതവും കെ.എസ്. ഷാഹിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.