വേങ്ങര ഫലം^ജനകീയ താക്കീത്

വേങ്ങര ഫലം-ജനകീയ താക്കീത് തൃശൂർ: കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിെര ജനകീയ താക്കീതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി വി.റാം മോഹൻ. ലോക്ജനശക്തി പാർട്ടിയിൽനിന്ന് രാജിവെച്ച് പ്രവർത്തകർ ഫോർവേഡ് ബ്ലോക്കിൽ ചേരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിതീഷ് കെ.നായർ അധ്യക്ഷത വഹിച്ചു. എ.ഐ.എഫ്.ബി ജില്ല സെക്രട്ടറി രാജൻ പൈക്കാട്ട്, സംസ്ഥാന കമ്മിറ്റിയംഗം ലോനപ്പൻ ചക്കച്ചാംപറമ്പിൽ പുതിയതായി വന്നവർക്ക് അംഗത്വം നൽകി. എ.ഐ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് ജോഷി ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി.രതീഷ്, ജില്ല സെക്രട്ടറി മെജോ അരണാട്ടുകര, മണ്ഡലം സെക്രട്ടറി ടോണി ആേൻറാ, അസി.സെക്രട്ടറി ഫ്രാൻസിസ് പിൻ ഹീറോ, ജേക്കബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT