തൃശൂർ: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിൽ പൊലീസ് റിപ്പോര്‍ട്ട് ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ സി.പി. ഉദയഭാനുവിനെ കേസിൽ പ്രതി ചേർക്കുന്നതിൽ ഇൗ റിപ്പോർട്ട് നിർണായകമാവും. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രതി ചേർക്കാൻ നീക്കമുണ്ടെന്നും മുൻകൂർ ജാമ്യം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹരജിയിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിരുന്നു. 18 സാക്ഷികൾ, ഫോൺ രേഖകൾ, പ്രതികളുടെ മൊഴികൾ, പ്രദേശം, ഭൂമിയിടപാടുകൾ തുടങ്ങി ഇരുന്നൂറിലധികം തെളിവുകളും രാജീവിെൻറ വീട്ടിലെ നിത്യസന്ദർശകനെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഉൾപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇത് പരിഗണിച്ച് ഉദയഭാനുവിെന പ്രതി ചേർക്കുമെന്നാണ് പൊലീസ് കരുതുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനൊപ്പമാണ് കേസുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് കോടതി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.