തൃപ്രയാർ: ഒക്ടോബർ വിപ്ലവത്തിെൻറ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനചിത്ര സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ രണ്ടാമത്തേത് തൃപ്രയാർ ശ്രീരാമ തിയറ്ററിൽ നടന്നു. 'വിപ്ലവത്തിെൻറ സ്വാധീനം ചിത്രശിൽപങ്ങളിൽ' എന്ന വിഷയത്തിൽ ചിത്രകാരനും ശിൽപിയും ലളിതകല അക്കാദമി അവാർഡ് ജേതാവുമായ ടി.പി. പ്രേംജി സംസാരിച്ചു. പി. പി. കെ.ശങ്കർ, സലിം വി.ദിവാകരൻ, എ.കെ. അശോകൻ, സരിത തൊട്ടിപ്പുള്ളി എന്നിവർ സംസാരിച്ചു. തുടർന്ന് സോവിയറ്റ് ചലച്ചിത്രകാരൻ അലക്സാണ്ടർ ദൊവ്ഷെങ്കോവിെൻറ 'അഴ്സനൽ' എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. ഒക്ടോബർ ഒന്നിന് തുടങ്ങിയ പരിപാടികളുടെ ഭാഗമായി ചലച്ചിത്രോത്സവം, പ്രഭാഷണങ്ങൾ, സെമിനാറുകൾ എന്നിവ നടന്നു വരുന്നു. അടുത്തമാസം 11 ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.