അബ്​ദുൽ കലാം ജന്മദിനത്തില്‍ സേവനവുമായി വിദ്യാര്‍ഥിക്കൂട്ടം

കരൂപ്പടന്ന: മുന്‍ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുൽ കലാമി​െൻറ ജന്മദിനം ലോക വിദ്യാര്‍ഥി ദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി കരൂപ്പടന്ന വിദ്യാര്‍ഥിക്കൂട്ടം ശുചീകരണം നടത്തി. എ.പി.ജെ. അബ്ദുൽ കലാം സ്മാരക റോഡായ പള്ളിനട- കടലായി റോഡാണ് ശുചീകരിച്ചത്. പള്ളിനടയിലെ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ഥികളുണ്ടായി. റോഡരികിലെ ഭീഷണിയായ കാടുകള്‍ വൃത്തിയാക്കുകയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാന വൃത്തിയാക്കുകയും ചെയ്തു. കോഒാഡിനേറ്റര്‍മാരായ അയൂബ് കരൂപ്പടന്ന, സിദ്ദീഖ് പോട്ടത്ത്, ഹസീബ് റോയല്‍, ടി.കെ.കുഞ്ഞുമോന്‍, വിദ്യാര്‍ഥിക്കൂട്ടം ഭാരവാഹികളായ അബു താഹിര്‍, റിയാസ് റസാഖ്, അന്‍സാര്‍, ബിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.