പുളിയിലപ്പാറയില്‍ പട്ടയം: നടപടി 30ന് മുമ്പ് പൂര്‍ത്തിയാകും

ചാലക്കുടി: പുളിയിലപ്പാറയില്‍ 1977ന് മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി നവംബര്‍ 30ന് മുമ്പ് പൂര്‍ത്തിയാക്കും. ഇതിനായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖര‍​െൻറ അധ്യക്ഷതയില്‍ ചേർന്ന ഉന്നത തലയോഗം ജില്ല കലക്ടറെ ചുമതലപ്പെടുത്തി. അതോടൊപ്പം വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള പുറമ്പോക്കുകളില്‍ കാലങ്ങളായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സംയുക്ത പരിശോധന നടത്തി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ ത്വരിതപ്പെടുത്തി പട്ടയം നല്‍കാവുന്ന സ്ഥലങ്ങള്‍ റവന്യൂ വകുപ്പിലേക്ക് ചേർക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മന്ത്രിമാരായ എ.സി. മൊയ്തീന്‍, കെ.രാജു എന്നിവരും എം.എൽ.എമാരായ ബി.ഡി. ദേവസി, അബ്്ദുൽ ഖാദര്‍, ഇ.ടി. ടൈസൺ എന്നിവരും കലക്ടര്‍ എ.കൗശിഗന്‍, ചാലക്കുടി തഹസില്‍ദാര്‍ പി.എസ്. മധുസൂദനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജു വാഴക്കാല എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ വിഷയത്തില്‍ നേരത്തെ ബി.ഡി.ദേവസി എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. അതി​െൻറ തുടര്‍നടപടിയെന്ന നിലയിലാണ് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.