കോൺഗ്രസ് കുടുംബ സംഗമം

ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം 112, 113, 114 എന്നീ ബൂത്ത് കമ്മിറ്റികളുടെ സംയുക്ത കുടുംബ സംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികള്‍, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വ്യക്തികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബൂത്ത് പ്രസിഡൻറ് എസ്.എസ്. റഷീദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി എം.പി. ജാക്സന്‍, ഡി.സി.സി സെക്രട്ടറിമാരായ ആേൻറാ പെരുമ്പിള്ളി, സോണിയ ഗിരി, ബ്ലോക്ക് പ്രസിഡൻറുമാരായ ടി.വി. ചാര്‍ളി, വർഗീസ് പുത്തനങ്ങാടി, മണ്ഡലം പ്രസിഡൻറ് കെ.പി. ഋഷിപാല്‍, ബൂത്ത് പ്രസിഡൻറുമാരായ കണ്ണപ്പന്‍, ഷാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.