മാലിന്യത്തിന് പരിഹാരം കൃഷി ^മന്ത്രി സി. രവീന്ദ്രനാഥ്

മാലിന്യത്തിന് പരിഹാരം കൃഷി -മന്ത്രി സി. രവീന്ദ്രനാഥ് കോടാലി: മലിന്യ വിപത്തിനെ ചെറുക്കാനുള്ള ഏക പോംവഴി കൃഷി വ്യാപകമാക്കുകയാണെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്തിലെ കോടശേരി പാടശേഖരത്തെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍ അധ്യക്ഷത വഹിച്ചു. 20 ലക്ഷം ചെലവിട്ട് ഗ്രാമപഞ്ചായത്ത് വാങ്ങിയ കൊയ്ത്തുയന്ത്രം മറ്റത്തൂര്‍ പഞ്ചായത്ത് കാര്‍ഷിക കര്‍മസേനക്ക് മന്ത്രി കൈമാറി. സേന പ്രസിഡൻറ് പി. നാരായണന്‍കുട്ടി ഏറ്റുവാങ്ങി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. പ്രശാന്ത്, അംഗങ്ങളായ പി.എസ്. അംബുജാക്ഷന്‍, സന്ധ്യ സജീവന്‍, കൃഷി ഓഫിസര്‍ സി. സുരേഷ്, പാടശേഖര സമിതി പ്രസിഡൻറ് തോമസ് ഇഞ്ചക്കുഴി, സെക്രട്ടറി സി.സി. ഓപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.