ദേശീയപാതയിൽ ബസപകടം; മൂന്നുപേർക്ക് പരിക്ക്

മേത്തല:- ദേശീയപാത 17-ൽ കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ ശിൽപി ബസ്സ്റ്റോപ്പിൽ ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. കൊടുങ്ങല്ലൂർ -പറവൂർ റൂട്ടിൽ ഓടുന്ന 'ന്യൂവ' എന്ന സ്വകാര്യ ബസിലെ ഡ്രൈവർ സന്ദീപ്, കണ്ടക്ടർ രതീഷ്, ക്ലീനർ അയ്യപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസി​െൻറ പിറകിൽ ഇടിച്ച സ്വകാര്യ ബസ് സമീപത്ത വൈദ്യുതി തൂണിൽ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് ഒടിഞ്ഞു. ഉടൻ വൈദുതി നിലച്ചതിനാൽ വൻ അപകടം ഒഴിവായി. പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി. അഞ്ച് മണിക്കൂറിന് ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. അപകടത്തിൽ ബസി​െൻറ മുൻവശം തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.