കൽപവൃക്ഷം കായ്ക്കും ഒന്നല മൂന്നുതലയിൽ

മാള: മാളിയേക്കൽ പുല്ലൻ വീട്ടിൽ ഡോ. ജോർജി​െൻറ തോട്ടത്തിലെ ഒരു തെങ്ങിൽ കയറിയാൽ മൂന്നുതെങ്ങ് കയറുന്നതി​െൻറ ഫലമാണ്. കാരണം ഈ ഒറ്റതെങ്ങിന് തല മൂന്നാണ്. മൂന്നും അസൽ വിളവുതരുന്നവ. പോട്ട ആശ്രമത്തിന് സമീപം ഉറുമ്പങ്ങുന്ന് റോഡിലേക്കുള്ള വളവിലെ തോപ്പിലാണ് കൽപവൃക്ഷം തലയെടുപ്പോടെ കായ്ച് നിൽക്കുന്നത്. എട്ട് മീറ്റർ ഉയരത്തിൽനിന്നാണ് തെങ്ങ് മൂന്നായി പിരിഞ്ഞത്. തെങ്ങിന് കൂമ്പ് ചീയൽ ബാധിച്ചപ്പോൾ ഇത് ചെത്തി ബോഡോ മിശ്രിതം വച്ച് കെട്ടുകയും മുകളിൽ മൺ കലം കമിഴ്ത്തി വെക്കുകയും ചെയ്തിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് പുതിയ മുളകൾ വന്ന് മൂന്ന് തലപ്പുകളായി വളർന്നത്. ഒരു വർഷത്തിന് ശേഷം മൂന്ന് തലകളിലും ചൊട്ടപിടിച്ചു തുടങ്ങി. അഞ്ച് വർഷമായപ്പോൾ കായ്ച് തുടങ്ങിയ തെങ്ങിന് ഇപ്പോൾ 25 വർഷം പ്രായമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.