മാള: അവധി സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് പോസ്റ്റ് ഒാഫിസിൽ പോസ്റ്റുമാസ്റ്ററും പോസ്റ്റ്മാനും തമ്മിൽ അടിപിടി. മാള പോസ്റ്റ് ഓഫിസിലാണ് സംഭവം. പോസ്റ്റ് മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്യാംകുമാറും പോസ്റ്റുമാനായ എസ്.അച്യുതനും തമ്മിലുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിൽ കലാശിച്ചത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്. പോസ്റ്റ്മാൻ അച്യുതന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം മൂന്ന് ദിവസം ലീവെടുത്തിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ലീവ് അവസാനിപ്പിച്ച് ജോലിക്ക് എത്തി. പോസ്റ്റ് മാസ്റ്ററുടെ ചുമതലയുള്ള ശ്യാംകുമാർ ഇത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവർ തമ്മിലുണ്ടായ വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ശ്യാംകുമാർ മാള സർക്കാർ ആശുപത്രിയിലും അച്യുതൻ മെഡിക്കൽ കോളജിലുമാണ് ചികിത്സ തേടിയത്. പോസ്റ്റ്മാൻ മാള പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.