വ്യാപാരിയെ ആക്രമിച്ച് കവർച്ച: രേഖാചിത്രം പുറത്തു വിട്ടു

കുന്നംകുളം: വ്യാപാരിയെ ആക്രമിച്ച് ആറര ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വലിയങ്ങാടി പുലിക്കോട്ടിൽ ഗാരി വർഗീസിനെയാണ് ആക്രമിച്ച് പണം കവർന്നത്. കിഴൂരിലുള്ള പ്ലാസ്റ്റിക് കമ്പനി അടച്ച് രാത്രി വീട്ടിലേക്ക് മടങ്ങവേ അടിച്ച് വീഴ്ത്തുകയായിരുന്നു. എഴുന്നേറ്റ് കാറിലെത്തുമ്പോഴാണ് മുൻസീറ്റിൽ വെച്ചിരുന്ന പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ബൈക്കിലെത്തിയ ആക്രമി ചെറുവത്താനി ഭാഗത്തേക്ക് കടന്നു. മൂന്ന് പേരടങ്ങുന്ന സംഘം രണ്ട് ബൈക്കുകളിലായി പോകുന്നത് വടുതല, പെങ്ങാമുക്ക്, വൈശേരി എന്നിവിടങ്ങളിലെ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിരുന്നു. എന്നാൽ, ദൃശ്യങ്ങളിൽ അവ്യക്തതയുള്ളതിനാൽ ഇവരെ തിരിച്ചറിയാനോ, വാഹനങ്ങളുടെ നമ്പർ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. സൈബർ സെല്ലി​െൻറ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ടവർ ലൊക്കേഷൻ പരിശോധിച്ച് പ്രതികളെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.