തൃശൂർ: ഗവ. എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച തൃശൂർ മോട്ടോർ ഷോ സമാപിച്ചു. പ്രിൻസിപ്പൽ ഡോ. ബി. ജയാനന്ദ് അധ്യക്ഷത വഹിച്ചു. മൂന്ന് തവണ ദേശീയ റേസിങ് ചാമ്പ്യനും ഫോർമുല ബി.എം.ഡബ്ല്യൂ ഡ്രൈവറുമായ പി.എസ്. ദിൽജിത് ഫോർമുല ഫോർ റേസറായ ഹാഷിം, ദേശീയ റേസിങ് ചാമ്പ്യൻ ഹിഷാം എന്നിവർ അനുഭവങ്ങൾ പങ്കുെവച്ചു. ഡോ. സി.പി. സുനിൽകുമാർ, ഡോ. എ. രമേഷ്, പ്രഫ. ടി. കൃഷ്ണകുമാർ, ഡോ. എൻ. സജികുമാർ, ഡോ. കെ.കെ. രാമചന്ദ്രൻ, സാനി മാത്യൂസ്, ടെന്നിസൺ കെ. ജോസ്, ഹൈദർ യൂസഫ് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.