അഴീക്കോട്: മേേനാൻ ബസാറിൽ കൈരളി സാംസ്കാരിക വേദിയുടെ ഒാഫിസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം. ഒാഫിസിലെ ബോർഡുകളും ലൈറ്റുകളും സാമൂഹിക വിരുദ്ധർ തകർത്തു. അഴീക്കോട് ഗ്രമീണ വായനശാലയുടെ ബോർഡും ഇൗയിടെ തകർത്തിരുന്നു. സ്ഥലത്ത് റെഡിമേഡ് സ്ഥാപനത്തിെൻറ സമീപവും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ചരിത്ര മ്യൂസിയം, സ്കൂൾ തുടങ്ങിയ സ്ഥലങ്ങളും താവളമാക്കി മദ്യവിൽപന നടത്തുന്ന സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് സാംസ്കാരിക വേദി ആരോപിച്ചു. ഇവർക്കെതിരെ ജനങ്ങൾ രംഗത്ത് വരണമെന്ന് േയാഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം നൗഷാദ്, നജ്മൽ ഷക്കീർ, ടി.ആർ. കിരൺ, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.