എറിയാട്: ജില്ല സ്കൂൾ കായികമേളയിൽ മണിപ്പുരി കുട്ടികളുടെ സ്വർണം നേടിയ മണിപ്പുരികുട്ടികൾ എറിയാട് കേരള വർമ ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടി മധുരമായി. സബ് ജൂനിയർ ഡിസ്കസ് ത്രോയിലും 110 മീറ്റർ ഹർഡിൽസിലും സ്വർണം നേടിയ മുഹമ്മദ് മുസ്തബ സബ് ജൂനിയർ ലോങ്ജംപിൽ സ്വർണം കൊയ്ത മുഹമ്മദ് കബീർ എന്നിവരാണ് താരങ്ങളായത്. 'സായ്' (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യുടെ ജില്ല കേന്ദ്രത്തിലാണ് ഇവർക്ക് പരിശീലനം. അഗതിമന്ദിരമായ മണപ്പാട്ട് ഫൗണ്ടേഷനിൽ പത്തുവർഷം മുമ്പാണ് ഇരുവരും എത്തിയത്. മുൻവർഷങ്ങളിലും ഇവിടത്തെ അന്തേവാസികൾ കായികമേഖലയിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.