കൊടുങ്ങല്ലൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിെൻറ ശിലാസ്ഥാപനം വി.ആർ. സുനിൽ കുമാർ എം.എൽ.എ നിർവഹിച്ചു. 42 ലക്ഷം രൂപയുടെ സർവ ശിക്ഷ അഭിയാൻ ഫണ്ട് ഉപയോഗിച്ചാണ് അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടം നിർമിക്കുന്നത്. നഗരസഭ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ്, പ്രധാന അധ്യാപിക ടി.എ. സീനത്ത്, പ്രിൻസിപ്പൽ ആശ ആനന്ദ്, ടി.എൻ. ഭരതൻ, ഇ.കെ. സോമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.