ചാവക്കാട്: വേങ്ങര ഉപെതരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് വി.കെ. മുഹമ്മദ്, ജനറൽ സെക്രട്ടറി പി.കെ. ബഷീർ, ട്രഷറർ ജലീൽ വലിയകത്ത് നേതാക്കളായ മജീദ് ഗുരുവായൂർ, സുബൈർ തങ്ങൾ, എ.കെ. അബ്ദുൽ കരീം, പി.കെ. അബൂബക്കർ, പി.ബി.എ. ഫത്താഹ്, സി. അഷറഫ്, ഹനീഫ ഒരുമനയൂർ, റാഫി ചേറ്റുവ, അലി അകലാട്, എ.വി. ഹംസക്കുട്ടി ഹാജി, കരീംഹാജി ബ്ലാങ്ങാട്, എ.കെ. ഫൈസൽ, നിയാസ് ഒരുമനയൂർ, ഫൈസൽ കാനാംപുള്ളി, ടി.ആർ. റിയാസ് തുടങ്ങിയവർ നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.