എരുമപ്പെട്ടി: മുട്ടിക്കൽ ബസ്സ്റ്റോപ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് പാലക്കാട്ടേക്ക് പോവുകയായിരുന്ന കാറിെൻറ ടയർ പൊട്ടി വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് മേഴ്സി കോളജിന് സമീപം കോവിലിക്കൽ നിരഞ്ജൻ ബാബുവും ഭാര്യയും രണ്ടു മക്കളും സുഹൃത്തായ അരവിന്ദനും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. വൈദ്യുതി പോസ്റ്റ് പൂര്‍ണമായും തകർന്നു. പരിക്കേറ്റ അരവിന്ദനെ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഞായറാഴ്ച 11.15 ഒാടെ ആയിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.