എരുമപ്പെട്ടി: നെല്ലുവായ് ഗ്രാമീണ വായനശാല ആരംഭിച്ച ഫിലിം ക്ലബും ഫിലിം ഫെസ്റ്റിവലും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. എൻ.ബി. ബിജു അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ റഷീദ് പാറക്കൽ മുഖ്യാതിഥിയായിരുന്നു. അരവിന്ദ് നെല്ലുവായ്, ഉണ്ണി അരിയന്നൂർ, സുശാന്ത് എന്നിവരെ ആദരിച്ചു. റഷീദ് എരുമപ്പെട്ടി, ഫിലിം ക്ലബ് കോഒാഡിനേറ്റർ പി.സി. അബാൽ മണി, ഉണ്ണികൃഷ്ണൻ, പ്രദീപ് നമ്പീശൻ എന്നിവർ സംസാരിച്ചു. മൊബെൽ ഷോർട്ട് ഫിലിം മത്സരത്തിൽ പി.സി. ധർമേഷ് ഒന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.