തൃശൂർ: ജില്ല പൊലീസിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേംബർ ഓഫ് കോമേഴ്സ് വാഹന റാലിയും ഫ്ലാഷ് മോബും നടത്തി. റാലിയിൽ വനിതകൾ അടക്കം വാണിജ്യ വ്യവസായ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. റൂറൽ എസ്.പി. യതീഷ് ചന്ദ്ര ഫ്ലാഗ് ഓഫ് ചെയ്തു. ചേംബർ പ്രസിഡൻറ് സി.എ. സലീം, സെക്രട്ടറി സജീവ് മഞ്ഞില്ല, ജോൺ ചിറ്റിലപ്പിള്ളി, സോളി തോമസ്, ജിജി ജോർജ്, ജോസ് കുട്ടഞ്ചേരി ,വനിത വിഭാഗം പ്രസിഡൻറ് പേളി ജോസ്, ശോഭ ജോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.