വാഴാനി പുഴ തിരിച്ചു പിടിക്കാൻ കർമപദ്ധതി

വടക്കാഞ്ചേരി: കൈയേറ്റവും മാലിന്യം തള്ളലും മൂലം അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന വാഴാനി പുഴ പൂർവ സ്ഥിതിയിലാക്കാൻ കർമപദ്ധതി. ഹരിത കേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തെക്കുംകര പഞ്ചായത്ത് പുഴ തിരിച്ച് പിടിക്കാനുള്ള ശ്രമം നടത്തുന്നത്. വടക്കാഞ്ചേരി, കുന്നംകുളം, മണലൂർ നിയോജക മണ്ഡലങ്ങളിലെ പുഴയുടെ ഭാഗമായ നീർച്ചാലുകളെ മാലിന്യ മുക്തമാക്കും. കൈയേറ്റങ്ങൾ ഒഴിപ്പിച്ച്, അതിരുകൾ കെട്ടി ജലമൊഴുക്ക് സുഗമമാക്കും. 24.5 കി.മീയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. എം.പി, എം.എൽ.എ, സഹകരണ ബാങ്ക് ഫണ്ടുകൾ ഇതിനായി െചലവഴിക്കും. ഇതോടെ 2500 ഹെക്ടർ സ്ഥലത്ത് ജല സമൃദ്ധിയൊരുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. 2018 മാർച്ചിൽ നിർമാണം പൂർത്തീകരിക്കും. ഒക്ടോബർ 31ന് പുഴ സംരക്ഷണ സമിതി രൂപവത്കരിക്കും. യോഗത്തിൽ ഡോ. പി.കെ. ബിജു എം.പി അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. എ കൗശിഗൻ, സബ് കലക്ടർ രേണു രാജ്, കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.