ജാനകിയെ വേദിയിൽ പുനരവതരിപ്പിച്ച്​ സുനിൽ

തൃശൂർ: അടുത്തതായി 'പൂമുഖ വാതിലിൽ നിന്നെയും കാത്ത്' എന്ന ചിത്രത്തിൽ എസ്. ജാനകിയും യേശുദാസും ആലപിച്ച 'കൊഞ്ചിക്കരയല്ലെ...' എന്ന ഗാനം. അവതാരകനായ സി.ജെ. ജോൺ ഇത് പറഞ്ഞെങ്കിലും േവദിയിൽ എത്തിയത് ഒരു യുവാവ് മാത്രം. ഇതെന്തു പുകില് എന്ന കൗതുകേത്താടെ ഇരുന്ന ശ്രോതാക്കളെ അത്ഭുതപ്പെടുത്തി ആ യുവാവിൽനിന്ന് എസ്. ജാനകി പുനരവതരിച്ചു -ജാനകിയുടെ സ്വരത്തിൽ; ഒപ്പം യേശുദാസി​െൻറയും. 'കുപ്പിവള'യിലെ 'കണ്മണി നീയെൻ കരം പിടിച്ചാൽ' എന്ന യേശുദാസ്-ജാനകി ഗാനവും സുനിൽ പാടി തീർന്നപ്പോൾ ഇടിവെട്ട് കൈയടി. ഒറ്റക്ക് യുഗ്മ ഗാനം ആലപിച്ച് പ്രേക്ഷകരെ കൈയിലെടുത്ത് ഡി.ബി.സി.എൽ.സി ഹാളിൽ താരമായത് മലപ്പുറം സ്വദേശി സുനിൽ. 'കലാസദ'​െൻറ 'തേൻ തുള്ളികൾ' സംഗീത പരമ്പരയിലെ അവസാന പരിപാടിയാണ് അവിസ്മരണീയമായത്. മനോജ്, റീന, സതീഷ്, ഷെറി, റുഷൈൽ, ശ്രീരേഖ തുടങ്ങിയർ ഗാനങ്ങൾ ആലപിച്ചു. സത്യാനന്ദ് ശങ്കർ, ബോബി (ഗിറ്റാർ), സുശാന്ത്, ജെയിസൺ (കീ ബോർഡ്), ശ്രീകുമാർ (ഫ്ലൂട്ട്, സാക്സഫോൺ), സേവ്യർ (സിത്താർ), ബ്രോൺസൺ (റിഥം പാഡ്), ഡെന്നീ ജോൺ (തുമ്പ, കോംഗോ), അജയ്ഘോഷ്, സുനിൽ വർമ, വിനോഷ്(തബല), സജി, പ്രദീപ്, സോണിക്, മോഹൻ ജോസ്, മിൽട്ടൺ (വയലിൻ) എന്നിവരായിരുന്നു പശ്ചാത്തലത്തിൽ. സജാദ് ശബ്ദം നിയന്ത്രിച്ചു. ജേക്കബ് ചെങ്ങലായി, ലിയോ ജോർജ്, ഫാ. പോൾ പുളിക്കൻ, വി.പി. ജോസഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.