കൊടുങ്ങല്ലൂർ: മദ്യ ലഹരിയിൽ ബസ് ജീവനക്കാരുമായും, ബൈക്ക് യാത്രക്കാരുമായി വഴക്കുണ്ടാക്കിയ യുവാവ് ഹെൽമറ്റ് കൊണ്ട് അടിയേറ്റ് ആശുപത്രിയിൽ. എടവിലങ്ങ് സ്വദേശി ആഷിക്കിനെയാണ് തലയിൽ പരിക്കേറ്റതിനെത്തുടർന്ന് മോഡേൺ ആശുത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പൊടിയൻ ബസാറിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ആഷിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇയാളുടെ സുഹൃത്തുക്കളായ രണ്ടുപേർ എറിയാട് സെൻററിൽ എത്തി നാട്ടുകാരുമായി തർക്കിച്ചതായി പറയുന്നുണ്ട്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും ഇവർ സ്ഥലം വിട്ടു. ഇവർ എത്തിയ ബൈക്ക് പൊലീസ് കസ്്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.