ഹർത്താലിനെതിരെ മുക്കാലിയിൽ കിടന്ന്​ പ്രതിഷേധം

വടക്കേക്കാട്: ഹർത്താലിനെതിരെ കിഡ്നി ഫൗണ്ടേഷൻ ചെയർമാനും പുന്നയൂർക്കുളം വൈലത്തൂർ ഇടവക വികാരിയുമായ ഫാ. ഡേവിസ് ചിറമ്മൽ കണ്ണും ൈകയും കാലും കെട്ടി മുക്കാലിയിൽ കിടന്ന് പ്രതിഷേധിക്കും. പത്ത് മാസത്തിനകം നൂറ് ഹർത്താൽ നടന്ന കേരളത്തിൽ 'ഐ ചലഞ്ച് ഹർത്താൽ' എന്ന പേരിൽ അദ്ദേഹം ആരംഭിക്കുന്ന ഹർത്താൽ വിരുദ്ധ കാമ്പയി​െൻറ ഭാഗമായാണ് പുതുമയാർന്ന ഇൗ പ്രതിഷേധം. കാമ്പയിൻ തിങ്കളാഴ്ച തുടങ്ങും. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചു വരെ സ​െൻറ് സിറിയക് പള്ളി അങ്കണത്തിൽ ഫാ. ഡേവിസ് ഉപവസിക്കും. ഹർത്താൽ പൗര​െൻറ അവകാശം ഹനിക്കുന്നുവെന്നതി​െൻറ പ്രതീകമായാണ് മുക്കാലിയിൽ കിടന്ന് സമരം. ദൈവത്തി​െൻറ സ്വന്തം നാടിനെ ഹർത്താലിൽ നിന്ന് രക്ഷിക്കാൻ സമുദായവും പാർട്ടിയും നോക്കാതെ സഹകരിക്കണമെന്ന ചിറമ്മലച്ച​െൻറ അഭ്യർഥനക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.