വടൂക്കര: ഏഴാം ക്ലാസുകാരൻ നിരഞ്ജൻ ആവേശത്തിലാണ്. താൻ വരച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ രേഖാ ചിത്രം അദ്ദേഹത്തിന് കൈമാറുന്ന മൂഹൂർത്തമാണ് അവനെ ആവേശഭരിതനാക്കുന്നത്. കണിമംഗലം എസ്.എൻ ഹൈസ്കൂളിൽ ഞായറാഴ്ച നടക്കുന്ന പൂർവ വിദ്യാർഥി സംഗമത്തിനെത്തുന്ന മന്ത്രിക്ക് രേഖാചിത്രം നിരഞ്ജൻ സമർപ്പിക്കും. പൂർവ വിദ്യാർഥി സംഗമം തീരുമാനിച്ചപ്പോൾ പ്രധാനാധ്യാപിക രാജി മന്ത്രിയുടെ ചിത്രം വരക്കണമെന്ന് നിരഞ്ജനോട് നിർദേശിച്ചതോടെ ചിത്രം നന്നാകുമോ എന്ന പേടിയുണ്ടായിരുന്നു. വീട്ടിലെത്തി അച്ഛനോട് കാര്യം പറഞ്ഞപ്പോൾ പൂർണപിന്തുണ. മാത്രമല്ല നോക്കി വരക്കാൻ മന്ത്രിയുെട ഫോേട്ടായും നൽകി. അര മണിക്കൂർകൊണ്ടാണ് രേഖാ ചിത്രം തയാറാക്കിയത്. ചിത്ര രചനയിലും ക്ലേ മോഡലിങ്ങിലും കേരള സ്കൂൾ കലോത്സത്തിൽ എ ഗ്രേഡ് നേടിയതിലൂടെ സ്കൂളിെൻറ അഭിമാന താരമാണ് നിരഞ്ജൻ. ആ വിശ്വാസത്തിലാണ് രാജി ടീച്ചർ നിരഞ്ജനോട് ചിത്രം വരക്കാൻ ആവശ്യപ്പെട്ടത്. ചിത്രം കണ്ട് ഏവരും അഭിനന്ദിച്ചു. തൃശൂർ ബാലഭവനിൽ കഴിഞ്ഞ അഞ്ചുവർഷമായി ചിത്രരചനയും ക്ലേ മോഡലിങ്ങും പഠിച്ചു വരികയാണ് നിരഞ്ജൻ. ഹേമലതയാണ് അമ്മ. സഹോദരി നിവേദ്യ എൽ.കെ.ജി വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.