'സർക്കാറിനെ പിന്തുണ​ക്കുന്ന ജഡ്​ജിമാർ': പരാമർശത്തിനെതിരെ ജസ്​റ്റിസ്​ ചന്ദ്രചൂഡ്

'സർക്കാറിനെ പിന്തുണക്കുന്ന ജഡ്ജിമാർ': പരാമർശത്തിനെതിരെ ജസ്റ്റിസ് ചന്ദ്രചൂഡ് ന്യൂഡൽഹി: സർക്കാറിനെ പിന്തുണക്കുന്ന ജഡ്ജിമാർക്കാണ് സുപ്രീംകോടതിയിൽ ആധിപത്യം എന്ന പ്രസ്താവനയിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ടി.വൈ. ചന്ദ്രചൂഡ് അസ്വസ്ഥത പ്രകടിപ്പിച്ചു. ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാനെതിരായ ഹരജി പരിഗണിക്കുന്നതിനിടയിലാണ് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചാനൽചർച്ചക്കിടയിൽ നടത്തിയ പരാമർശത്തിൽ നീരസം പ്രകടിപ്പിച്ചത്. സർക്കാറിനെ പിന്തുണക്കുന്ന ജഡ്ജിമാർക്കാണ് സുപ്രീംകോടതിയിൽ ആധിപത്യം എന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് ഒരു ടി.വി ചർച്ചയിൽ പറയുന്നത് താൻ കെണ്ടന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ആരെങ്കിലും കോടതിമുറിയിൽ വന്നിരുന്ന് എല്ലാ ദിവസവും കോടതിനടപടികളെ സർക്കാർ വലിച്ചുകൊണ്ടുപോകുന്നത് എങ്ങനെയെന്ന് കാണെട്ട എന്നും അദ്ദേഹം പറഞ്ഞു. റോഹിങ്ക്യൻ വിഷയം തെറ്റായി ഒരു വെബ്പോർട്ടൽ റിപ്പോർട്ട് ചെയ്െതന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിമർശിച്ചു. സോഷ്യൽ മീഡിയയിൽ അപവാദപ്രചാരണം നടത്തുന്നത് തടയാൻ മാർഗനിർദേശങ്ങൾ അനിവാര്യമാണെന്ന് ചർച്ചയിൽ ഭാഗഭാക്കായ അഡ്വ. ഹരീഷ് സാൽവെയും അഡ്വ. ഫാലി എസ്. നരിമാനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.