തൃശൂർ: കുടിശ്ശികയുള്ള പണം ഉടൻ അനുവദിക്കുമെന്ന കരാർ കമ്പനിയുടെ ഉറപ്പിൽ കുതിരാനിലെ തുരങ്ക നിർമാണം പുനരാരംഭിച്ചു. ദേശീയപാത വികസനത്തിെൻറ ഭാഗമായി കുതിരാനിൽ തുരങ്കം നിർമിക്കുന്ന പ്രഗതി കൺസ്ട്രക്ഷൻ എന്ന കമ്പനിക്ക് 36 കോടിയോളമാണ് കരാറുകാരായ കെ.എം.സി നൽകാനുള്ളത്. തുകയുടെ 30 ശതമാനം ചൊവ്വാഴ്ച നൽകുമെന്നാണ് കെ.എം.സി അറിയിച്ചതെന്ന് തുരങ്കനിർമാണ കമ്പനി പ്രതിനിധി പറഞ്ഞു. ബാക്കി മുഴുവൻ തുകയും അടുത്ത പത്തിനകം നൽകാമെന്നും അവർ ഉറപ്പുനൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ഉച്ചമുതൽ നിർമാണം പുനരാരംഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. മൂന്നു മാസമായി പണം നൽകാത്തതിനാൽ ഒരാഴ്ചയായി നിർമാണം പൂർണമായി നിർത്തുകയായിരുന്നു. ഉപകരാർ നൽകിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവക്ക് വാടക നൽകാനും നിർമാണ സാമഗ്രികൾ എടുക്കാനും പണമില്ലാതെ വന്നതോടെയാണ് പണി നിർത്തിയത്. തുരങ്ക നിർമാണം 90 ശതമാനം പൂർത്തീകരിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. ഒന്നാം തുരങ്കത്തിലെ കോൺക്രീറ്റിങ് പൂർത്തിയായി. റോഡ് നിർമാണവും വൈദ്യുതീകരണവുമാണ് ശേഷിക്കുന്നത്. രണ്ടാം തുരങ്കത്തിലെ കോൺക്രീറ്റിങ് 30 ശതമാനം പൂർത്തിയായി. കെ.എം.സി കമ്പനിക്ക് ബാങ്കുകളുടെ കൺസോർട്യം പണം നൽകാതെവന്നതോടെ ദേശീയപാത നിർമാണം പൂർണമായി തടസ്സപ്പെട്ടിരുന്നു. ഈ മാസത്തോടെ ഫണ്ട് ലഭിക്കുമെന്ന് അവർ അറിയിച്ചു. തകർന്ന ദേശീയപാതയിലെ അറ്റകുറ്റപ്പണി ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. മഴ മാറുന്നതോടെ പണികൾ വേഗത്തിലാക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.