അരിമ്പൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

തൃശൂർ: റോഡിലെ കുഴിയിൽ വീണ ബൈക്കിൽ കാറിടിച്ച് രണ്ടുപേർ മരിച്ചതിൽ പ്രതിഷേധിച്ച് അരിമ്പൂർ പഞ്ചായത്തിൽ ഞായറാഴ്ച കോൺഗ്രസ് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. റോഡിലെ കുഴിയിൽ വീണ് മരിച്ചത് കൊലപാതകത്തിന് സമാനമാണെന്നും സർക്കാറി​െൻറ അനാസ്ഥയാണെന്നും ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കണം. ജില്ലയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.