പ്രതിഷേധ പ്രകടനം

പാവറട്ടി:- സി.പി.ഐ നേതാവ് ആനി രാജയെ പൊലീസി​െൻറ നേതൃത്വത്തിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ എളവള്ളി ലോക്കൽ കമ്മിറ്റി പ്രകടനം നടത്തി. സെക്രേട്ടറിയറ്റ് അംഗം ഷാജി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറി ടി.സി. മോഹനൻ അധ്യക്ഷത വഹിച്ചു. സി.കെ. ബാബു, സി.കെ. രമേഷ് എന്നിവർ സംസാരിച്ചു. മണലൂർ -പഞ്ചായത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് പ്രസിഡൻറ് സീത ഗണേഷ്, സി.പി.ഐ ജില്ല കൗൺസിൽ അംഗം കെ.വി. വിനോദൻ, ലോക്കൽ സെക്രട്ടറി ധർമൻ പറത്താട്ടിൽ, പി.ബി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.